ആകെ പേജ്‌കാഴ്‌ചകള്‍

2012, ജനുവരി 27, വെള്ളിയാഴ്‌ച

സുകുമാർ അഴീക്കോട്-വാക്കുകളുടെ പെരുംതച്ചൻ


     തെയ്യങ്ങളുടേയും തിറകളുടെയും നാടായ കണ്ണൂരിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ 12-.5.-1926ന് പി.ദാമോദര, കെ.ടി. മാധവി ദമ്പതികളുടെ മകനായി. സുകുമാര പിറന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം ചിറക്കൽ രാജാസ് ഹൈസ്കൂളിൽ  പൂർത്തിയാക്കി  കോട്ടക്കൽ ആയുർവേദ കോളേജിൽ വിഷവൈദ്യം പഠിച്ചു. വാണിജ്യശാസ്ത്രത്തിൽ ബിരുദമെടുത്തപ്പോൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി കിട്ടി.
അതുപേക്ഷിച്ച് ബി എഡ് ബിരുദം നേടി അധ്യാപകനായി. കണ്ണൂരിലും ചിറക്കൽ  രാജാസിലും ജോലി നോക്കവെ സംസ്ക്റ്തം , മലയാളം എന്നിവയിൽ എം.എ പാസായി. 1981 കേരളസർവകലാശാലയിൽ നിന്ന് ഡോക്റ്ററേറ്റ് എടുത്തു.പിന്നെ കോളേജധ്യാപകനായി. കോഴിക്കോട് സർവകലാശാലയിൽ മലയാളം വകുപ്പ് മേധാവി, ,ആക്റ്റിങ് വൈസ്ചാൻസലർ പദവികളലങ്കരിച്ചു.  പിന്നേയും വൈവിദ്ധ്യാത്മക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച്  പ്രവർത്തിച്ചു.  
        അഴീക്കോട് കൈവെക്കാത്ത അക്ഷരലോകമില്ലെന്നുതന്നെ പറയാം. സാഹിത്യം,സാമൂഹ്യം, തത്ത്വചിന്ത, ദേശീയത തുടങ്ങി വിവിധ മേഖലകളിൽ ദേശീയവും അന്തർദ്ദേശീയവുമായ ശ്രദ്ധ പിടിച്ചുപറ്റും വിധം മലയാളഭാഷയുടെ കീർത്തി പടർത്താൻ ഇദ്ദേഹത്തിന്റെ സാഗരഗർജ്ജനങ്ങൾക്കായി.  വാഗ് ഭടാനന്ദ ശിഷ്യനായ   അഴീക്കോട് വാക്കുകൾ കൊണ്ട് പടവെട്ടി
സാമ്രാജ്യം സ്ഥാപിച്ച  ചക്രവർത്തി തന്നെയായിരുന്നു.  
        35 ഓളം കനപ്പെട്ട പുസ്തകങ്ങൾ കൈരളിക്ക് സമർപ്പിച്ച അഴീക്കോടിന്റെ ആദ്യപുസ്തകം
‘ആശാന്റെ സീതാകാവ്യം‘ കാവ്യരചനയുടെ സൌന്ദര്യശാസ്ത്രങ്ങളെ പുതുക്കിപ്പണിതു. ഉപനിഷത്തുകളിലൂടെ അഴീക്കോട് നടത്തിയ തീർഥയാത്രയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസായി പേർപെറ്റ ‘തത്വമസി’. വായനാ
ലോകം കൽ‌പ്പാന്തകാലത്തോളം അഴീക്കോടിനെ ഓർക്കാൻ ഈ ഒരൊറ്റ പുസ്തകം മതി.  ജി.ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന ക്റ്‌തിയിലൂടെ ദശാബ്ദക്കാലം സാഹിത്യലോകത്ത് വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്താൻ അഴീക്കോടിനു കഴിഞ്ഞു. 
        നവഭാരത വേദി സ്ഥാപിച്ച്  നാടിന്റെ സംസ്കാരത്തെ നവീകരിക്കാൻ പ്രസംഗപരമ്പരകൾക്ക് തുടക്കമിട്ടു. ‘കേരളത്തിന്റെ സഞ്ചരിക്കുന്ന മന:സാക്ഷി‘ എന്നറിയപ്പെട്ട അഴീക്കോട് വാഗ്ഭടാനന്ദ ശിഷ്യനും ഗാന്ധിയൻ ദർശനങ്ങളുടെ ജീവിക്കുന്ന മാത്രുകയുമായി. വിവാദങ്ങളുടേയും വാക്കേറുകളുടേയും സഹയാത്രികനായിരുന്നിട്ടും ശത്രുക്കളേപ്പോലും അദ്ദേഹം സ്നേഹസൌഹ്ര്‌ദങ്ങളാൽ കീഴടക്കി.
        Ignª Bdp ]Xnäm­pIfmbn Fgp¯pImc³, {]`mjI³, kmaqlyhnaÀiI³, A[ym]I³, ]{X{]hÀ¯I³ F¶n§s\bpÅ _lpapJ{]Xn`bmbn aebmf¯nsâ kmwkvImcnItemI¯v \ndªmSnയ Agot¡mട് ഇക്കഴിഞ്ഞ 24ന് അരങ്ങൊഴിഞ്ഞത്
മലയാളിക്ക് മറക്കാനാകാത്ത നൊമ്പരമായി..
 `mjçw kaql¯nëw th­ണ്ടി HtcIm´ PohnXw \bn¨v `mcX¯nsâ kmaqlyPoÀ®XbpsS tIm«sIm¯f§Ä hmçIfpsS t_mw_pkvt^mS\§Ä sIm­ണ്ട്p XIÀs¯dnªv \hoIcn¡m\mbn Agot¡mSv sNbvXp XoÀ¯Xv Hê P·w sIm­ണ്ടു sN¿mhp¶Xnepw F{Xtbm D]cnbmWv..