ആകെ പേജ്‌കാഴ്‌ചകള്‍

2011, ഡിസംബർ 24, ശനിയാഴ്‌ച

പൊറോട്ട തിന്നരുത്!
 പരീക്ഷണശാലയിൽ എലികളിൽ പ്രമേഹമുണ്ടാക്കാനായി കുത്തിവെക്കുന്ന രാസവസ്തുവാണ് അലോക്സിൻ.ഗോതമ്പിന്റെ  ഭക്ഷ്യയോഗ്യഭാഗങ്ങൾ മാറ്റി, തരി(റവ) വേർതിരിച്ച്,  ബാക്കിവരുന്ന പൊടിയിൽ മ്രുദുവാക്കാൻ അലോക്സിൻ എന്ന രാസവസ്തു ചേർത്താണ് മൈദ ഉണ്ടാക്കുന്നത്. മൈദ  ഇടക്കിടെ കഴിച്ചാൽ പ്രമേഹലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടാകും. ലാബിൽ വെള്ളെലികളിൽ അലോക്സിൻ കുത്തി വെച്ച് പ്രമേഹമുണ്ടാക്കിയാണ് ഇൻസുലിൻ പരീക്ഷിക്കുന്നത്. അതിനാൽ പൊറോട്ട കഴിക്കുന്നവർ സ്വാഭാവികമായും പ്രമേഹരോഗികളായി മാറുന്നു. കുഴഞ്ഞുവീണു മരിക്കുന്നവരെ പിൻതുടർന്നുള്ള അന്വേഷണമാണ്  ഇവരുടെ ഭക്ഷണ ശീലത്തിൽ പ്രധാനമായും പൊറോട്ട ഉൾപ്പെട്ടതായി കണ്ടതും അലോക്സിൻ വിപത്ത് തിരിച്ചറിയാനിടയാതും.
       ഇന്ന്‌ നമ്മുടെ കുട്ടികളെ ഹോട്ടലുകാർ പൊറോട്ട ശീലിപ്പിക്കുകയും ഒരു തലമുറയുടെ തന്നെ ഇഷ്ടഭക്ഷണമായി  പൊറോട്ട മാറ്റിയെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് വയറ്റിലെത്തിയാൽ സിമന്റ് പോലെ ഉറച്ച് എളുപ്പം ദഹിക്കാതെ, എല്ലാ ദഹനവ്യവസ്ഥയെയും ഏറെനേരം സ്തംഭിപ്പിക്കുന്നതിനാൽ പെട്ടന്ന് വിശപ്പനുഭവപ്പെടുകയില്ല. അതിനാൽ ശാരിരികാധ്വാനമുള്ള ജോലി ചെയ്യുന്നവർക്ക്‌ ഇഷ്ട്ടപ്പെടുന്നു. സ്വയം ആയുസ്സും ആരോഗ്യവും കുളംതോണ്ടുകയാണെന്നവർ തിരിച്ചറിയുന്നില്ല. കുഴഞ്ഞുവീണുമരിക്കുന്നവരിൽ ഭൂരിഭാഗവും പൊറോട്ട തിന്നുന്നവരാണെന്നും കണ്ടിരിക്കുന്നു!
      ദഹനവ്യവസ്ഥയെ താറുമാറാക്കി വയറ്റിലുള്ള മാരകമായ അസുഖങ്ങൾ, കിഡ്നിസംബന്ധമായ രോഗം,ഹ്ര്‌ദ്രോഗം, പ്രഷർ എന്നിവയും, അലോക്സിൻ ഉള്ളിലെത്തി പ്രമേഹവും കേരളത്തിൽ വ്യാപകമായതിന് മുഖ്യ കാരണം കേരള ഭക്ഷണത്തിൽ ഹോട്ടലുകാർ സൌകര്യപൂർവം ഉൾപ്പെടുത്തി പ്രോത്സാഹിപ്പിച്ച് നടപ്പിലാക്കിയ പൊറോട്ടയാണ്. താരതമ്യേന വിലകുറഞ്ഞതും, ഉണ്ടാക്കി ദീർഘസമയം എളുപ്പം സൂക്ഷിക്കാവുന്നതുമാണ് എന്നതാണ് ഇവരുടെ ആകർഷണം. ഉച്ചക്ക് സ്കൂൾ കുട്ടികൾക്ക് പതിവായി പൊറോട്ട മെനു നൽകുന്ന സ്കൂൾപരിസരത്തെ ഹോട്ടലുകൾ ഇന്ന് കേരളത്തിൽ വർധ്ധിച്ചിരിക്കുന്നു. ഒരു തലമുറയുടെ ആരോഗ്യമാണിവർ തുഛലാഭത്തിനായി അപായപ്പെടുത്തുന്നത്.
    അതിനാൽ സ്കൂൾ വഴിയുള്ള ബോധവൽക്കരണത്തിൽ നിന്ന് തുടങ്ങണം ഈ വിപത്തിനെതെരെയുള്ള യുധ്ധം.  ആരോഗ്യവകുപ്പ്, അധ്യാപകർ, അച്ഛനമ്മമാർ എന്നിവർ ക്രിയാത്മകമായി ഇടപെട്ട്  കേരളീയ സമൂഹത്തിൽ നിന്നും പൊറോട്ടയെ അകറ്റിനിർത്തണം. പ്രമേഹമുണ്ടാക്കുന്ന മൈദയെ നമ്മുടെ ഭക്ഷണ ശീലത്തിൽ നിന്നകറ്റിയാൽ പലവിധം ജീവിതശൈലീരോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനാകും
വാൽക്കുറിപ്പ്:  ഈ ലേഖകന്റെ ബന്ധുവായ ഒരുബേക്കറിയുടമ സ്വന്തം വീട്ടിൽ  ബേക്കറി സാധനങ്ങൽ കുട്ടികൾക്ക് വേണ്ടി കൊണ്ടുവരാറില്ല. പഴങ്ങളും മറ്റുമാണ്  കടയടച്ച് വരുമ്പോൾ കുട്ടികൾക്ക് വേണ്ടി വാങ്ങി  കൊണ്ടുവരിക.
ഒരിക്കൽ ഇതേപ്പറ്റി ചോദിച്ചപ്പോൾ, ‘പിള്ളേരെയെങ്കിലും രക്ഷിക്കേണ്ടെ‘ എന്നാണ് പ്രതിവചിച്ചത്.