ആകെ പേജ്‌കാഴ്‌ചകള്‍

2011, നവംബർ 26, ശനിയാഴ്‌ച

ഡാം-999- നിരോധനവും മുല്ലപ്പെരിയാറും

ഡാം-999- നിരോധനവും മുല്ലപ്പെരിയാറും
     ആവർത്തിക്കുന്ന ഭൂചലനവും അണക്കെട്ട് ദുരന്തത്തിന്റെ ആവിഷ്കാരമായ സിനിമയും കേരളത്തിലെ നാലു ജില്ലകളെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഭൂചലനം നിമിത്തം ഭയപ്പെടുന്ന ദുരന്തം സംഭവിക്കുകയാണെങ്കിൽ അണക്കെട്ടിനു താഴെ താമസിക്കുന്ന സംസ്ഥാനത്തെ ജനസഞ്ചയമാണ് ഇതിനിരയാകുക,  തമിഴകത്തെ നേരിട്ടുള്ള വിപത്തുകൾ ബാധിക്കില്ല.  വസ്തുത ഇതായിരിക്കേ ജനം ഭയപ്പെടുമെന്ന് പറഞ്ഞ് സിനിമ നിരോധിച്ചതിനു പിന്നിലെ യുക്തിയെന്താണ്? പ്രദർശനയോഗ്യമെന്നു പറഞ്ഞ് സെൻസർ ബോർഡ്  സാക്ഷ്യപ്പെടുത്തിയ പടം നിരോധിച്ചതിനു നിയമസാധ്യതയുണ്ടോ? ഇത് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതി
രല്ലേ?
     ദുരന്തം വന്ന് ജലം ഒഴുകിപ്പോയാൽ തമിഴകത്തെ കുറേ ഹരിതഭൂമികൽ മരുഭൂമിയാകുമെന്നതാൺ തമിഴെരെ ബാധിക്കുന്ന വിപത്ത്.  ഇതൊഴിവാക്കേണ്ടത് ആ സർക്കാരിന്റെ കൂടി ബാധ്യതയാണ് .  എല്ലാറ്റിനേയും ചൂഷണം ചെയ്യുന്ന രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ സത്യം മറച്ചുവെക്കുന്ന തമിഴുസർക്കാർ ഭയപ്പെടുന്നത് ചിന്താശേഷിയുള്ള തമിഴരെ തന്നെയാണ്.  നാളെ ഇതിനവർ വിലകൊടുക്കെണ്ടി വരും.
     ആവർത്തിക്കുന്ന ഭൂചലനങ്ങൾ സ്ഥിതി സ്ഫോടനാത്മകമാക്കുകയാണ്.  ദീർഘവീക്ഷണത്തോടെ ജനത്തെ മാറ്റിപ്പാർപ്പിക്കുകയാണ് കേരളം ഉടൻ ചെയ്യേണ്ടത്. മാത്രമല്ല,തമിഴുസർക്കാരിന്റെ പൊള്ളവാദങ്ങളെ ഫലപ്രദമായി സുപ്രിംകോടതിയിലും കേന്ദ്രസർക്കാരിലും തുറന്നുകാട്ടുകയും വേണം.