ആകെ പേജ്‌കാഴ്‌ചകള്‍

2012 ജനുവരി 27, വെള്ളിയാഴ്‌ച

സുകുമാർ അഴീക്കോട്-വാക്കുകളുടെ പെരുംതച്ചൻ


     തെയ്യങ്ങളുടേയും തിറകളുടെയും നാടായ കണ്ണൂരിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ 12-.5.-1926ന് പി.ദാമോദരൻ, കെ.ടി. മാധവി ദമ്പതികളുടെ മകനായി. സുകുമാരൻ പിറന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം ചിറക്കൽ രാജാസ് ഹൈസ്കൂളിൽ  പൂർത്തിയാക്കി  കോട്ടക്കൽ ആയുർവേദ കോളേജിൽ വിഷവൈദ്യം പഠിച്ചു. വാണിജ്യശാസ്ത്രത്തിൽ ബിരുദമെടുത്തപ്പോൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി കിട്ടി.
അതുപേക്ഷിച്ച് ബി എഡ് ബിരുദം നേടി അധ്യാപകനായി. കണ്ണൂരിലും ചിറക്കൽ  രാജാസിലും ജോലി നോക്കവെ സംസ്ക്റ്തം , മലയാളം എന്നിവയിൽ എം.എ പാസായി. 1981ൽ കേരളസർവകലാശാലയിൽ നിന്ന് ഡോക്റ്ററേറ്റ് എടുത്തു.പിന്നെ കോളേജധ്യാപകനായി. കോഴിക്കോട് സർവകലാശാലയിൽ മലയാളം വകുപ്പ് മേധാവി, ,ആക്റ്റിങ് വൈസ്ചാൻസലർ പദവികളലങ്കരിച്ചു.  പിന്നേയും വൈവിദ്ധ്യാത്മക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച്  പ്രവർത്തിച്ചു.  
        അഴീക്കോട് കൈവെക്കാത്ത അക്ഷരലോകമില്ലെന്നുതന്നെ പറയാം. സാഹിത്യം,സാമൂഹ്യം, തത്ത്വചിന്ത, ദേശീയത തുടങ്ങി വിവിധ മേഖലകളിൽ ദേശീയവും അന്തർദ്ദേശീയവുമായ ശ്രദ്ധ പിടിച്ചുപറ്റും വിധം മലയാളഭാഷയുടെ കീർത്തി പടർത്താൻ ഇദ്ദേഹത്തിന്റെ ‘സാഗരഗർജ്ജന‘ങ്ങൾക്കായി.  വാഗ് ഭടാനന്ദ ശിഷ്യനായ   അഴീക്കോട് വാക്കുകൾ കൊണ്ട് പടവെട്ടി
സാമ്രാജ്യം സ്ഥാപിച്ച  ചക്രവർത്തി തന്നെയായിരുന്നു.  
        35 ഓളം കനപ്പെട്ട പുസ്തകങ്ങൾ കൈരളിക്ക് സമർപ്പിച്ച അഴീക്കോടിന്റെ ആദ്യപുസ്തകം
‘ആശാന്റെ സീതാകാവ്യം‘ കാവ്യരചനയുടെ സൌന്ദര്യശാസ്ത്രങ്ങളെ പുതുക്കിപ്പണിതു. ഉപനിഷത്തുകളിലൂടെ അഴീക്കോട് നടത്തിയ തീർഥയാത്രയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസായി പേർപെറ്റ ‘തത്വമസി’. വായനാ
ലോകം കൽ‌പ്പാന്തകാലത്തോളം അഴീക്കോടിനെ ഓർക്കാൻ ഈ ഒരൊറ്റ പുസ്തകം മതി.  ജി.ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന ക്റ്‌തിയിലൂടെ ദശാബ്ദക്കാലം സാഹിത്യലോകത്ത് വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്താൻ അഴീക്കോടിനു കഴിഞ്ഞു. 
        നവഭാരത വേദി സ്ഥാപിച്ച്  നാടിന്റെ സംസ്കാരത്തെ നവീകരിക്കാൻ പ്രസംഗപരമ്പരകൾക്ക് തുടക്കമിട്ടു. ‘കേരളത്തിന്റെ സഞ്ചരിക്കുന്ന മന:സാക്ഷി‘ എന്നറിയപ്പെട്ട അഴീക്കോട് വാഗ്ഭടാനന്ദ ശിഷ്യനും ഗാന്ധിയൻ ദർശനങ്ങളുടെ ജീവിക്കുന്ന മാത്രുകയുമായി. വിവാദങ്ങളുടേയും വാക്കേറുകളുടേയും സഹയാത്രികനായിരുന്നിട്ടും ശത്രുക്കളേപ്പോലും അദ്ദേഹം സ്നേഹസൌഹ്ര്‌ദങ്ങളാൽ കീഴടക്കി.
        Ignª Bdp ]Xnäm­pIfmbn Fgp¯pImc³, {]`mjI³, kmaqlyhnaÀiI³, A[ym]I³, ]{X{]hÀ¯I³ F¶n§s\bpÅ _lpapJ{]Xn`bmbn aebmf¯nsâ kmwkvImcnItemI¯v \ndªmSnയ Agot¡mട് ഇക്കഴിഞ്ഞ 24ന് അരങ്ങൊഴിഞ്ഞത്
മലയാളിക്ക് മറക്കാനാകാത്ത നൊമ്പരമായി..
 `mjçw kaql¯nëw th­ണ്ടി HtcIm´ PohnXw \bn¨v `mcX¯nsâ kmaqlyPoÀ®XbpsS tIm«sIm¯f§Ä hmçIfpsS t_mw_pkvt^mS\§Ä sIm­ണ്ട്p XIÀs¯dnªv \hoIcn¡m\mbn Agot¡mSv sNbvXp XoÀ¯Xv Hê P·w sIm­ണ്ടു sN¿mhp¶Xnepw F{Xtbm D]cnbmWv..

2011 ഡിസംബർ 24, ശനിയാഴ്‌ച

പൊറോട്ട തിന്നരുത്!
 പരീക്ഷണശാലയിൽ എലികളിൽ പ്രമേഹമുണ്ടാക്കാനായി കുത്തിവെക്കുന്ന രാസവസ്തുവാണ് അലോക്സിൻ.ഗോതമ്പിന്റെ  ഭക്ഷ്യയോഗ്യഭാഗങ്ങൾ മാറ്റി, തരി(റവ) വേർതിരിച്ച്,  ബാക്കിവരുന്ന പൊടിയിൽ മ്രുദുവാക്കാൻ അലോക്സിൻ എന്ന രാസവസ്തു ചേർത്താണ് മൈദ ഉണ്ടാക്കുന്നത്. മൈദ  ഇടക്കിടെ കഴിച്ചാൽ പ്രമേഹലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടാകും. ലാബിൽ വെള്ളെലികളിൽ അലോക്സിൻ കുത്തി വെച്ച് പ്രമേഹമുണ്ടാക്കിയാണ് ഇൻസുലിൻ പരീക്ഷിക്കുന്നത്. അതിനാൽ പൊറോട്ട കഴിക്കുന്നവർ സ്വാഭാവികമായും പ്രമേഹരോഗികളായി മാറുന്നു. കുഴഞ്ഞുവീണു മരിക്കുന്നവരെ പിൻതുടർന്നുള്ള അന്വേഷണമാണ്  ഇവരുടെ ഭക്ഷണ ശീലത്തിൽ പ്രധാനമായും പൊറോട്ട ഉൾപ്പെട്ടതായി കണ്ടതും അലോക്സിൻ വിപത്ത് തിരിച്ചറിയാനിടയാതും.
       ഇന്ന്‌ നമ്മുടെ കുട്ടികളെ ഹോട്ടലുകാർ പൊറോട്ട ശീലിപ്പിക്കുകയും ഒരു തലമുറയുടെ തന്നെ ഇഷ്ടഭക്ഷണമായി  പൊറോട്ട മാറ്റിയെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് വയറ്റിലെത്തിയാൽ സിമന്റ് പോലെ ഉറച്ച് എളുപ്പം ദഹിക്കാതെ, എല്ലാ ദഹനവ്യവസ്ഥയെയും ഏറെനേരം സ്തംഭിപ്പിക്കുന്നതിനാൽ പെട്ടന്ന് വിശപ്പനുഭവപ്പെടുകയില്ല. അതിനാൽ ശാരിരികാധ്വാനമുള്ള ജോലി ചെയ്യുന്നവർക്ക്‌ ഇഷ്ട്ടപ്പെടുന്നു. സ്വയം ആയുസ്സും ആരോഗ്യവും കുളംതോണ്ടുകയാണെന്നവർ തിരിച്ചറിയുന്നില്ല. കുഴഞ്ഞുവീണുമരിക്കുന്നവരിൽ ഭൂരിഭാഗവും പൊറോട്ട തിന്നുന്നവരാണെന്നും കണ്ടിരിക്കുന്നു!
      ദഹനവ്യവസ്ഥയെ താറുമാറാക്കി വയറ്റിലുള്ള മാരകമായ അസുഖങ്ങൾ, കിഡ്നിസംബന്ധമായ രോഗം,ഹ്ര്‌ദ്രോഗം, പ്രഷർ എന്നിവയും, അലോക്സിൻ ഉള്ളിലെത്തി പ്രമേഹവും കേരളത്തിൽ വ്യാപകമായതിന് മുഖ്യ കാരണം കേരള ഭക്ഷണത്തിൽ ഹോട്ടലുകാർ സൌകര്യപൂർവം ഉൾപ്പെടുത്തി പ്രോത്സാഹിപ്പിച്ച് നടപ്പിലാക്കിയ പൊറോട്ടയാണ്. താരതമ്യേന വിലകുറഞ്ഞതും, ഉണ്ടാക്കി ദീർഘസമയം എളുപ്പം സൂക്ഷിക്കാവുന്നതുമാണ് എന്നതാണ് ഇവരുടെ ആകർഷണം. ഉച്ചക്ക് സ്കൂൾ കുട്ടികൾക്ക് പതിവായി പൊറോട്ട മെനു നൽകുന്ന സ്കൂൾപരിസരത്തെ ഹോട്ടലുകൾ ഇന്ന് കേരളത്തിൽ വർധ്ധിച്ചിരിക്കുന്നു. ഒരു തലമുറയുടെ ആരോഗ്യമാണിവർ തുഛലാഭത്തിനായി അപായപ്പെടുത്തുന്നത്.
    അതിനാൽ സ്കൂൾ വഴിയുള്ള ബോധവൽക്കരണത്തിൽ നിന്ന് തുടങ്ങണം ഈ വിപത്തിനെതെരെയുള്ള യുധ്ധം.  ആരോഗ്യവകുപ്പ്, അധ്യാപകർ, അച്ഛനമ്മമാർ എന്നിവർ ക്രിയാത്മകമായി ഇടപെട്ട്  കേരളീയ സമൂഹത്തിൽ നിന്നും പൊറോട്ടയെ അകറ്റിനിർത്തണം. പ്രമേഹമുണ്ടാക്കുന്ന മൈദയെ നമ്മുടെ ഭക്ഷണ ശീലത്തിൽ നിന്നകറ്റിയാൽ പലവിധം ജീവിതശൈലീരോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനാകും
വാൽക്കുറിപ്പ്:  ഈ ലേഖകന്റെ ബന്ധുവായ ഒരുബേക്കറിയുടമ സ്വന്തം വീട്ടിൽ  ബേക്കറി സാധനങ്ങൽ കുട്ടികൾക്ക് വേണ്ടി കൊണ്ടുവരാറില്ല. പഴങ്ങളും മറ്റുമാണ്  കടയടച്ച് വരുമ്പോൾ കുട്ടികൾക്ക് വേണ്ടി വാങ്ങി  കൊണ്ടുവരിക.
ഒരിക്കൽ ഇതേപ്പറ്റി ചോദിച്ചപ്പോൾ, ‘പിള്ളേരെയെങ്കിലും രക്ഷിക്കേണ്ടെ‘ എന്നാണ് പ്രതിവചിച്ചത്.

2011 നവംബർ 26, ശനിയാഴ്‌ച

ഡാം-999- നിരോധനവും മുല്ലപ്പെരിയാറും

ഡാം-999- നിരോധനവും മുല്ലപ്പെരിയാറും
     ആവർത്തിക്കുന്ന ഭൂചലനവും അണക്കെട്ട് ദുരന്തത്തിന്റെ ആവിഷ്കാരമായ സിനിമയും കേരളത്തിലെ നാലു ജില്ലകളെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഭൂചലനം നിമിത്തം ഭയപ്പെടുന്ന ദുരന്തം സംഭവിക്കുകയാണെങ്കിൽ അണക്കെട്ടിനു താഴെ താമസിക്കുന്ന സംസ്ഥാനത്തെ ജനസഞ്ചയമാണ് ഇതിനിരയാകുക,  തമിഴകത്തെ നേരിട്ടുള്ള വിപത്തുകൾ ബാധിക്കില്ല.  വസ്തുത ഇതായിരിക്കേ ജനം ഭയപ്പെടുമെന്ന് പറഞ്ഞ് സിനിമ നിരോധിച്ചതിനു പിന്നിലെ യുക്തിയെന്താണ്? പ്രദർശനയോഗ്യമെന്നു പറഞ്ഞ് സെൻസർ ബോർഡ്  സാക്ഷ്യപ്പെടുത്തിയ പടം നിരോധിച്ചതിനു നിയമസാധ്യതയുണ്ടോ? ഇത് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതി
രല്ലേ?
     ദുരന്തം വന്ന് ജലം ഒഴുകിപ്പോയാൽ തമിഴകത്തെ കുറേ ഹരിതഭൂമികൽ മരുഭൂമിയാകുമെന്നതാൺ തമിഴെരെ ബാധിക്കുന്ന വിപത്ത്.  ഇതൊഴിവാക്കേണ്ടത് ആ സർക്കാരിന്റെ കൂടി ബാധ്യതയാണ് .  എല്ലാറ്റിനേയും ചൂഷണം ചെയ്യുന്ന രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ സത്യം മറച്ചുവെക്കുന്ന തമിഴുസർക്കാർ ഭയപ്പെടുന്നത് ചിന്താശേഷിയുള്ള തമിഴരെ തന്നെയാണ്.  നാളെ ഇതിനവർ വിലകൊടുക്കെണ്ടി വരും.
     ആവർത്തിക്കുന്ന ഭൂചലനങ്ങൾ സ്ഥിതി സ്ഫോടനാത്മകമാക്കുകയാണ്.  ദീർഘവീക്ഷണത്തോടെ ജനത്തെ മാറ്റിപ്പാർപ്പിക്കുകയാണ് കേരളം ഉടൻ ചെയ്യേണ്ടത്. മാത്രമല്ല,തമിഴുസർക്കാരിന്റെ പൊള്ളവാദങ്ങളെ ഫലപ്രദമായി സുപ്രിംകോടതിയിലും കേന്ദ്രസർക്കാരിലും തുറന്നുകാട്ടുകയും വേണം.